നിതാഖാത്ത് : നിർമ്മാണ മേഖലയിൽ നിന്നും 1,30,000 കരാറുകാർ പിൻ വാങ്ങി.

Story dated:Monday April 6th, 2015,04 51:am
saudiസൗദി തൊഴിൽ മന്ത്രാലയം കൈ കൊണ്ട് നടപടികളുടെ ഭാഗമായി 1,30,000 കരാറുകാർ തൊഴിൽ മേഖലയിൽ നിന്നും പിൻ വാങ്ങിയതായി ജിദ്ദ ചേംബർ ഓഫ് കൊമേഴ്സിന്റെ മേഖല യോഗം വിലയിരുത്തി.  തൊഴിൽ മന്ത്രാലയത്തിന്റെ പുതിയ നിയമങ്ങൾ മൂലം ബാങ്കുകൾ കരാറുകാർക്ക് നൽകിയിരുന്ന സാംബത്തിക സഹായങ്ങൾ നിർത്തലാക്കുന്നതിലേക്ക് നയിച്ചുവെന്നും ഇതു കരാർ മേഖലക്ക് വലിയ തിരിച്ചടിയായെന്നും ചേംബർ ഓഫ് കൊമേഴ്സിലെ കോണ്ട്രാക്റ്റേഴ്സ് കമ്മറ്റി ചെയർമാൻ മുഅമ്മർ അൽ അതാവി പറഞ്ഞു. സ്ഥിതിഗതികൾ ഇങ്ങനെ തുടർന്നാൽ വൻ കിട കരാറുകാരും നിർമ്മാണ മേഖലയിൽ നിന്നും പിന്തിരിഞ്ഞ് മറ്റു മേഖലകളിലേക്ക് ചേക്കേറിയേക്കുമെന്നും പലരും പാപ്പരായേക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
 കരാറുകാർക്ക് മാത്രമായി ഒരു പ്രത്യേക കമ്മീഷൻ രൂപീകരിക്കേണ്ട ആവശ്യകതയെ കുറിച്ച് ചേംബർ ഓഫ് കൊമേഴ്സ് ഡയറക്ടർ ബോർഡ് മെംബർ ഫായിസ് അൽ ഹർബിയും ഊന്നിപ്പറഞ്ഞു.

English summary