സൌജന്യ ടെക്സ്റ്റ്‌ ബുക്ക്‌ എക്സ്ചേഞ്ച് മേള വിദ്യാര്ഥികള്ക്ക് തുണയായി

Story dated:Monday April 6th, 2015,04 54:am

unnamedദുബായ് : കെ എം സി സി വനിതാ വിങ്ങും , കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷന് വുമണ്സ് ആന്ഡ് ചില്ദ്രന്സ് വിങ്ങും സംയുക്തമായി ദുബൈ കെ എം സി സി യില് സംഘടിപ്പിച്ച “സൗജന്യ ടെക്സ്റ്റ്‌ ബുക്ക്‌ എക്സ്ചേഞ്ച് മേള’2015” ശ്രദ്ധേയമായി. ഭാരിച്ച വിദ്യാഭ്യാസ ചിലവുകലള്ക്കിടയില് നൂറില് കണക്കിനു വിദ്യാര്ഥികള്ക്കും രക്ഷിതാക്കള്ക്കും മേള ഏറെ തുണയായി. വിദ്യാര്ഥികള് അധ്യയനം പൂര്ത്തിയാക്കിയ പുസ്തകങ്ങളും ഗൈഡുകളും മേളയില് കൊണ്ടുവന്നു , വരും വര്ഷങ്ങളിലേക്ക് തങ്ങലള്ക്കാവശ്യമായവ സ്വന്തമാക്കി. ഇതോടനുബന്ധിച്ച് വിദ്യാഭ്യാസ പ്രവര്ത്തകരും , അധ്യാപകരും, രക്ഷിതാക്കളും പങ്കെടുത്ത വിദ്യാഭ്യാസ ചര്ച്ചയും നടന്നു.

പ്രശസ്ത എഴുത്തുകാരി ബി എം സുഹറ മേള ഉദ്ഘാടനം ചെയ്തു.ദുബായ് കെ എം സി സി സിക്രടരി ഇബ്രാഹിം മുറിച്ചാണ്ടി അധ്യക്ഷത വഹിച്ചു. ചരിത്രകാരനും അധ്യാപകനുമായ കെ വി ഹരീന്ദ്രനാഥ് വിഷിഷ്ടധിതിയയിരുന്നു.കെ ഡി പി എ രക്ഷാധികാരി മോഹന് എസ വെങ്കിട്, പ്രസിടണ്ട് രാജന് കൊളാവിപാലം, ഓ കെ ഇബ്രാഹിം, സാജിദ് അബൂബക്കർ , ജമീല് ലത്തീഫ് , യാസിര് ഹമീദ് , റീന സലിം,റാബിയ ഹുസൈണ്‍,ദീപ സൂരജ് എന്നിവര് സംസാരിച്ചു . കെ ഡി പി എ സിക്രടരി അഡ്വ. മുഹമ്മദ്‌ സാജിദ് സ്വാഗതവും, പ്രോഗ്രാം കോ ഓര്ഡിനടര് ഫൈസല് നാലുകുടി നന്ദിയും പറഞ്ഞു.

ഹംസ നടുവണ്ണൂര് ,മുരളി കൃഷ്ണ, പദ്മനാഭന് നമ്പിയാര്, മുഹമ്മദ്‌ ബഷീര്, സൈനുദ്ധീൻ , അബ്ദുല് നാസര് ,രഹീസ് കോട്ടക്കൽ , മനാഫ് , ഹാരിസ് എന്നിവര് മേളക്ക് നേത്രുത്വം നല്കി.

ഇത് നാലാം തവണയാണ് കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷന്-യു എ ഇ ഇത്തരമൊരു മേളക്ക് ദുബായില് അരങ്ങോരുക്കിയത് . വരും വര്ഷങ്ങളില് വിപുലമായ രീതിയില് മേള സംഘടിപ്പിക്കുമെന്ന് സംഘാടകര് അറിയിച്ചു.

English summary