തൊഴിലുടമയ്ക്ക് പാസ്‌പോര്‍ട്ട് കൈവശം വെയ്ക്കാനാവില്ല

Story dated:Friday March 6th, 2015,04 02:pm

saudiജിദ്ദ: വിദേശ തൊഴിലാളികളുടെ പാസ് പോര്‍ട്ട് കൈവശം വെയ്ക്കാന്‍ തൊഴിലുടമയ്ക്ക് അവകാശമില്ലെന്ന് സൗദി അറേബ്യന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഇതു നിയമവിരുദ്ധമായ കാര്യമാണ്. ഏതെങ്കിലും തൊഴിലുടമ ഇത്തരത്തില്‍ പാസ് പോര്‍ട്ട് കൈവശം വെയ്ക്കുന്നുവെന്ന് തെളിഞ്ഞാല്‍ ശിക്ഷാനടപടികള്‍ ഉണ്ടാകും-മന്ത്രാലയത്തിലെ ഇന്‍ഫര്‍മേഷന്‍ വിഭാഗം തലവന്‍ തയ്‌സീര്‍ അല്‍ മുഫ്രിജ് അറിയിച്ചു.

പാസ് പോര്‍ട്ട് കൈവശം വെയ്ക്കുന്നത് തൊഴിലാളിയുടെ അവകാശമാണ്. ഇതുമായി ബന്ധപ്പെട്ട് കമ്പനി അധികൃതര്‍ പറയുന്ന ന്യായീകരണങ്ങള്‍ അംഗീകരി്കകാന്‍ ആവില്ല. തൊഴിലാളികള്‍ ഒളിച്ചോടിയാല്‍ പോലിസില്‍ അറിയിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

Topics: ,
English summary