അതിർത്തിയിലെ വെടി വെപ്പിൽ രണ്ടു സൗദി പട്ടാളക്കാർ കൊല്ലപ്പെട്ടു.

Story dated:Monday April 6th, 2015,05 05:am
abshir machineസൗദിയിലെ വിദേശികൾക്ക് ഫാമിലി വിസ ഓൺലൈൻ വഴി ലഭിക്കുന്നതിനുള്ള  സംവിധാനം  ഇന്ന് മുതൽ നിലവില്‍ വന്നു. ആഭ്യന്തര മന്ത്രാലയത്തിലെ അബ്ശിർ സിസ്റ്റത്തിൽ റെജിസ്റ്റർ ചെയ്തവർക്ക് മാത്രമേ ഈ സൗകര്യം ലഭ്യമാകൂ. ഫാമിലി വിസ അനുവദിക്കുന്നതിനുള്ള അനുയോജ്യമായ പ്രൊഫഷനുള്ളവരുടെ അപേക്ഷ മാത്രമേ ഓൺലൈനിൽ സ്വീകരിക്കുന്നുള്ളു.
അപേക്ഷിക്കുന്നവരുടെ ഇഖാമക്ക് മൂന്ന് മാസത്തിലധികം കാലാവധിയുണ്ടായിരിക്കണം. അപേക്ഷിക്കുന്നതിനു മുംബു ഫാമിലി റിക്രൂട്ട്മെന്റ് ഫീസ് ആയ 2000 റിയാൽ അടച്ചാൽ മാത്രമേ അപേക്ഷ പൂർത്തീകരിക്കാൻ കഴിയൂ.
പൂർത്തീകരിച്ച അപേക്ഷയുടെ പ്രിന്റിൽ സ്പോൺസറുടെ ഒപ്പും സീലും വെച്ചതിനു ശേഷം ചേംബർ ഓഫ് കൊമേഴ്സിൽ പോയി അറ്റ്സ്റ്റ് ചെയ്യുകയും വേണം.അറ്റസ്റ്റേഷൻ ചെയ്ത ശേഷം ബാക്കിയുള്ള ഫോർമാലിറ്റീസ് 30 ദിവസത്തിനുള്ളിൽ പൂർത്തീകരിച്ചില്ലെങ്കിൽ അപേക്ഷ അസാധുവാകും. അപേക്ഷ കാലാവധി കഴിഞ്ഞാൽ വീണ്ടും അപേക്ഷിക്കാവുന്നതാണു.
അപേക്ഷ സ്വീകരിക്കുകയാണെങ്കിൽ അബ്ശിറിൽ രെജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നംബരിലേക്ക് വിസ വിവരങ്ങൾ അടങ്ങിയ സന്ദേശം ലഭിക്കുന്നതായിരിക്കും.
കുടുംബത്തെ സൗദിയിലേക്ക് കൊണ്ട് വരണമെങ്കിൽ ഇസ്തിഖ്ദാം ഓഫീസുകളിൽ മണീക്കൂറുകളോളം കാത്തിരിക്കുന്നതിൽ നിന്നും സർട്ടിഫിക്കറ്റുകളുടെ നൂലാമാലകളിൽ നിന്നും മോചനം നേടിയ ആശ്വാസത്തിലാണു പ്രവാസി സമൂഹം.

English summary