സൗദിയിൽ ഭീകര വാദി കേന്ദ്രത്തിൽ റെയ്ഡ്. വെടി വെപ്പിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു.

Story dated:Wednesday April 8th, 2015,04 25:am
ഖതീഫ് : രഹസ്യ വിവരത്തെ തുടർന്ന് അൽ അവാമിയ ടൗണിൽ ഭീകര വാദികളുടെ താവളങ്ങൾ റെയ്ഡ് നടത്തിയ സുരക്ഷാ സൈനികർക്ക് നേരെ ഭീകരർ അടുത്തുള്ള കെട്ടിടത്തിൽ നിന്നും വെടിയുതിർക്കുകയും ഒരു സുരക്ഷാ സൈനികൻ കൊല്ലപ്പെടുകയും ചെയ്തു. മാജിദ് ബിൻ തുർകി അൽ ഖഹ്ത്താനി എന്ന സുരക്ഷാ ഉദ്യോഗസ്ഥനാണു കൊല്ലപ്പെട്ടത്. 3 സുരക്ഷാ ഉദ്യോഗസ്ഥർക്കും ഒരു സ്വദേശി പൗരനും ഒരു വിദേശിക്കും വെടി വെപ്പിൽ പരിക്കേറ്റു. വെടിയുതിർത്ത 4 സൗദി പൗരന്മാരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു
ഭീകര വാദികളുടെ രഹസ്യ താവളം പരിശോധിച്ച സുരക്ഷാ ഉദ്യോഗസ്ഥർ  നിരവധി ഓട്ടോമാറ്റിക് ആയുധങ്ങളും വെടി മരുന്നുകളും തോക്കുകളും കണ്ടെടുത്തു. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് സുരക്ഷാ സേന വാക്താവ് അറിയിച്ചു

English summary