മീഡിയ അക്കാദമി പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാം

Story dated:Thursday April 16th, 2015,04 28:am

downloadകേരള മീഡിയ അക്കാദമിയുടെ 2014-ലെ അവാര്‍ഡുകള്‍ക്ക് എന്‍ട്രി ക്ഷണിച്ചു, 2014 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളാണ് പരിഗണിക്കുക. ദിനപത്രങ്ങളിലെ മികച്ച എഡിറ്റോറിയലിനുള്ള വി.കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ്, മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ്, മികച്ച പ്രാദേശിക ലേഖകനുള്ള ഡോ.മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡ്, മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എന്‍.എന്‍.സത്യവ്രതന്‍ അവാര്‍ഡ്, മികച്ച ന്യൂസ് ഫോട്ടോഗ്രാഫര്‍ക്കുള്ള മീഡിയ അക്കാദമി അവാര്‍ഡ്, ദൃശ്യ മാധ്യമരംഗത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് എന്നിവയ്ക്കാണ് എന്‍ട്രികള്‍ ക്ഷണിച്ചത്. റിപ്പോര്‍ട്ടില്‍ ലേഖകന്റെ പേര് വച്ചിട്ടില്ലെങ്കില്‍ സ്ഥാപനത്തിന്റെ മേലധികാരിയുടെ ഇതുസംബന്ധിച്ച സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്.. എന്‍ട്രിയുടെ ഒരു ഒറിജിനലും മൂന്ന് പകര്‍പ്പുകളും സഹിതം ഏപ്രില്‍ 25-നകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-682 030 എന്ന വിലാസത്തില്‍ ലഭിക്കണം. 2014-ലെ ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള പുരസ്‌കാരത്തിന് പ്രേക്ഷകര്‍ക്കും പേര് നിര്‍ദ്ദേശിക്കാം. ഏത് മേഖലയിലെ ഏത് പരിപാടിയാണ് ശുപാര്‍ശ ചെയ്യുന്നത് എന്നും രേഖപ്പെടുത്തണം. പ്രേക്ഷകര്‍ക്ക് മീഡിയ അക്കാദമി വിലാസത്തിലോmail@pressacademy.org -ലോ ശുപാര്‍ശകള്‍ അയയ്ക്കാം. ഇരുപത്തി അയ്യായിരം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാര ജേതാക്കള്‍ക്ക് ലഭിക്കുക.

English summary