പെണ്‍മക്കളുള്ള മാതാപിതാക്കളോട് മകള്‍ക്കൊപ്പമുള്ള സെല്‍ഫിയെടുത്ത് പോസ്റ്റ് ചെയ്യാന്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം

Story dated:Monday June 29th, 2015,04 53:am

download (4)പെൺമക്കൾക്കൊപ്പമുള്ള സെൽഫി തനിക്കു ട്വീറ്റ് ചെയ്‌താൽ മികച്ചവ റീട്വീറ്റ് ചെയ്യാമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്‌ദാനം. രാജ്യത്തെ ജനസംഖ്യയിൽ സ്ത്രീ അനുപാതം കുറയുന്നതിനെ കുറിച്ചു ‘മൻ കി ബാത്’ റേഡിയോ പരിപാടിയിൽ ആശങ്ക പ്രകടിപ്പിച്ച ശേഷമാണ് നരേന്ദ്ര മോദി പെൺമക്കളുമൊത്തുള്ള സെൽഫികൾക്കു പ്രോൽസാഹനമേകിയത്. നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ടിൽ #selfiewith daughter ടാഗിലാണ് പെൺമക്കൾക്കൊപ്പമുള്ള സെൽഫികൾ പോസ്‌റ്റു ചെയ്യേണ്ടത്.

ടൂറിസം മേഖലയെ പ്രോത്സാഹിപ്പിയ്‌ക്കേണ്ട ആവശ്യകഥ മുതല്‍ യോഗ ദിനത്തെപ്പറ്റിനരെ മോദി മന്‍ കി ബാത്തില്‍ സംസാരിച്ചു. മണ്‍സൂണ്‍ കാലത്ത് ജലം ശേഖരിയ്ക്കാനും അദ്ദേഹം പൗരന്‍മാരോട് ആവശ്യപ്പെട്ടു.അതേ സമയം ലളിത് മോദി വിഷയത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ, കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവരെപ്പറ്റി മോദി ഒന്നും തന്നെ പരാമര്‍ശിച്ചില്ല.

 

English summary