പ്രവാസികള്‍ക്ക് സമ്മതിദായക പട്ടികയില്‍ പേരു ചേര്‍ക്കാം

Story dated:Friday August 21st, 2015,09 12:am

voterslistപ്രവാസി ഭാരതീയന് തന്റെ പാസ്‌പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന കേരളത്തിലെ താമസസ്ഥലം സ്ഥിതിചെയ്യുന്ന മുനിസിപ്പാലിറ്റി/മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഒരു വാര്‍ഡിലെ സമ്മതിദായക പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.

ഭാരതത്തിന് വെളിയില്‍ താത്കാലികമായിട്ടോ അല്ലാതയോ താമസിക്കുന്നവരാകണം അപേക്ഷകന്‍. കൂടാതെ മറ്റേതെങ്കിലും രാജ്യത്തെ പൗരത്വം ഇല്ലാത്തവരും നിലവില്‍ സമ്മതിദായക പട്ടികയില്‍ പേര് ഇല്ലാത്തവരും കുറഞ്ഞത് 18 വയസ് പൂര്‍ത്തിയായവരുമാകണം. നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ ബന്ധപ്പെട്ട മുനിസിപ്പാലിറ്റിയിലെ/മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ തിരഞ്ഞെടുപ്പ് രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് നല്‍കണം.

English summary