മലയാളി അസോസിയേഷന്റെ വനിതാ ദിനാഘോഷങ്ങള്‍

Story dated:Friday March 6th, 2015,05 01:pm


mancherster
 ശനിയാഴ്ച നടക്കും. ശനിയാഴ്ച രാവിലെ 11 മുതല്‍ വൈകുന്നേരം 3 വരെ ലോങ്ങ്‌സൈറ്റ് സെന്റ്. ജൊസഫ് ചര്‍ച്ച് ഹാളിലായിരിക്കും ആഘോഷങ്ങള്‍ നടക്കുക. വനിതകള്‍ക്ക് എന്നും മുന്‍ഗണന നല്കി ആദരിക്കുന്ന സംഘടനയായ എം. എം. എ.,എല്ലാ വര്‍ഷവും വനിതാ ദിനം വിപുലമായി കൊണ്ടാടാറുണ്ട്. അസോസിയേഷന്‍ പ്രസിടണ്ട് പദത്തില്‍ വരെ മുന്‍പ് വനിതയെ ഏത്തിച്ച സംഘടന പുരുഷന്മാര്‍ക്കൊപ്പം വനിതകളെയും ഭരണതലത്തില്‍ എത്തിക്കാന്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കാറുണ്ട്.

ഈ വര്‍ഷത്തെ വനിതാ ദിനാഘോഷങ്ങള്‍ എം. എം. എ.പ്രസിഡന്റ് പോള്‍സണ്‍ തോട്ടപ്പള്ളി ഉദ്ഘാടനം ചെയ്യും. ഈ വര്‍ഷത്തെ വനിതാ ദിനാഘോഷങ്ങളുടെ വിഷയം ”മേക് ഇറ്റ് ഹാപ്പെന്‍” എന്നതാണ്.ടെ നേതൃത്വത്തിലാണ് ആഘോഷങ്ങള്‍ നടക്കുക. എല്ലാവരെയും പരിപാടികളില്‍ പങ്കെടുക്കുവാന്‍ ഭാരവാഹികള്‍ ക്ഷണിക്കുന്നു.

Topics:
English summary