ഇന്റര്‍നാഷണല്‍ വിമന്‍സ് ഡേ ആഘോഷം

Story dated:Saturday March 7th, 2015,02 42:am

ടൊറാന്റോ: കലാസാംസ്‌കാരിക വളര്‍ച്ചയിലൂടെ സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ‘ഡാന്‍സിംഗ് ഡാംസല്‍സ് ‘ മാര്‍ച്ച് 8 ന് 5 മണിക്ക് ഓക്‌വില്ലിലുള്ള ‘ദി മീറ്റിംഗ് ഹൗസില്‍’ വൈവിധ്യമായ പരിപാടികളോടെ ‘ഇന്റര്‍നാഷനല്‍ വിമന്‍സ് ഡേ’ ആഘോഷിക്കുന്നു.

ഫെഡറല്‍ തൊഴില്‍/വനിതാ ക്ഷേമവകുപ്പ് മന്ത്രി ഡോ. കെല്ലി ലീച്ച്, പ്രൊവിന്‍ഷ്യല്‍ തൊഴില്‍ മന്ത്രിയും ട്രഷറി ബോര്‍ഡ് മെംബറുമായ കെവിന്‍ ഫ്‌ലിന്‍, മിസ്സിസ്സാഗ മേയര്‍ ബോണി ക്രോംബി എന്നിവര്‍ മുഖ്യ അതിഥികളായിരിക്കും. ഡാന്‍സിംഗ് ഡാംസല്‍സ് വര്‍ഷം തോറും നല്‍കി വരാറുള്ള ഡി ഡി വിമന്‍ അച്ചീവേഴ്‌സ് അവാര്‍ഡുകള്‍ ചടങ്ങില്‍ സമ്മാനിക്കും. മലയാളികളായ ലതാ മേനോനും ട്രീസാ തോമസും മേരി ഡേവിഡും പുരസ്‌കാരങ്ങള്‍ ഏറ്റു വാങ്ങും. Womens-Day-Album

English summary