ഡ്രൈവര്‍മാര്‍ക്ക് ആശ്വസിക്കാം; പാര്‍ക്കിംഗ് സമയം കഴിഞ്ഞു 10 മിനിറ്റ് വരെ പിഴയീടക്കില്ല

Story dated:Saturday March 7th, 2015,04 03:am

ലണ്ടന്‍ : വാഹനയുടമകള്‍ ദീര്‍ഘകാലമായി നേരിടുന്ന വലിയൊരു പ്രശ്നത്തിന് പരിഹാരമാവുന്നു. പാര്‍ക്കിംഗ് സമയം കഴിഞ്ഞു 10 മിനിറ്റ് വരെ താമസിച്ചാണ് വണ്ടിയെടുക്കാന്‍ എത്തുന്നതെങ്കിലും അതിനു പിഴയീടക്കില്ല. ഡ്രൈവര്‍മാര്‍ക്ക് അധികമായി 10 മിനിറ്റ് ‘ഗ്രെയിസ് പീരിയഡ്’ കൂടി അനുവദിക്കുന്നതിന്റെ ഭാഗമായാണിത്. കൗണ്‍സില്‍ പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ ഫീസടച്ച് പാര്‍ക്കിംഗ് നടത്തുന്നവര്‍ക്ക് പറഞ്ഞ സമയം കഴിഞ്ഞു വൈകിയെത്തിയാല്‍ ഇതുവരെ പിഴ ചുമത്തുകയായിരുന്നു പതിവ്.

വണ്ടി പാര്‍ക്ക് ഷോപ്പിങ്ങിനും മറ്റും പോകുന്നവര്‍ക്കു വിചാരിച്ച സമയത്ത് തിരിച്ചെത്താന്‍ കഴിയാറില്ല. ഒരു മിനിറ്റ് പോലും താമസിച്ചാല്‍ അവരില്‍ നിന്ന് പിഴയീടാക്കുകയായിരുന്നു രീതി. ഇതിനാണ് ആഴ്ചകള്‍ക്കുള്ളില്‍ മാറ്റം വരുന്നത്. ഇതോടെ പാര്‍ക്കിംഗ് സമയം കഴിഞ്ഞു 10 മിനിറ്റ് വരെ ചിരിച്ചു കൊണ്ട് നില്ക്കുന്ന ട്രാഫിക് വാര്‍ഡന്‍മാരെ കാണാം

English summary