ഡോക്യുമെന്‍ററി നിരോധിച്ച ഇന്ത്യയുടെ നിലപാടിനെ ആക്ഷേപിച്ച് ബിബിസി

Story dated:Saturday March 7th, 2015,04 13:am

ഡല്‍ഹി കൂട്ടമാനഭംഗത്തെക്കുറിച്ചുള്ള ഡോക്യുമെന്‍ററി നിരോധിച്ച ഇന്ത്യയുടെ നിലപാടിനെ ആക്ഷേപിച്ച് ബിബിസി രംഗത്ത്. ഇന്ത്യ നിരോധനങ്ങളുടെ രാജ്യമാണെന്ന സ്ഥിതിയാണെന്നും ഇവിടെ സിനിമയും പുസ്തകങ്ങളും മുതല്‍ ഏറ്റവും ഒടുവില്‍ ബീഫ് വരെ നിരോധിച്ചിരിക്കുകയാണെന്നും ബി.ബി.സി വിമര്‍ശിക്കുന്നു.

ഡല്‍ഹി കൂട്ടമാനഭംഗത്തെക്കുറിച്ചുള്ള വിവാദ ഡോക്യുമെന്‍ററി ഇന്ത്യാസ് ഡോട്ടര്‍ വിവാദമാകാനുളള നാലുകാരണങ്ങള്‍ സൂചിപ്പിച്ചാണ് ബിബിസി ഇന്ത്യന്‍ നിലപാടുകള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. പ്രതിച്ഛായയില്‍ ഏറെ ശ്രദ്ധവയ്ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയാണോ അതോ അദേഹത്തിന് വേണ്ടി ആഭ്യന്തരമന്ത്രാലയം നടത്തിയ നീക്കമാണോ ഡോക്യുമെന്‍ററിയുടെ നിരോധനത്തിന് പിന്നിലെന്ന് വ്യക്തമല്ലെന്ന് ബിബിസി പറയുന്നു. ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകള്‍ തമ്മിലുളള കിടമല്‍സരവും ഡോക്യുമെന്‍ററി വിവാദത്തിന് പിന്നിലുണ്ടെന്ന് ആരോപിക്കുന്നു. ഡോക്യുമെന്‍ററിയുടെ സംപ്രേഷണഅവകാശം ഒരു ഇംഗ്ലീഷ് ചാനല്‍ നേടിയതോടെ മറ്റൊരു ചാനല്‍ ഡോക്യുമെന്‍ററിക്കെതിരെ ക്യംപയിനുമായി രംഗത്തെത്തിയെന്നും ലേഖനത്തില്‍ ബിബിസി പറയുന്നു.

English summary