വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് ഖത്തര്‍

Story dated:Saturday March 7th, 2015,04 15:am

വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ പൂര്‍ണമായി ലഭ്യമാക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം. തൊഴില്‍ ഇടങ്ങളും തൊഴിലാളികളെ പാര്‍പ്പിച്ച സ്ഥലങ്ങളും ഏത് നിമിഷവും പരിശോധിക്കാനും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കാണ്ടാല്‍ കര്‍ശന നടപടി സ്വീകരിക്കാനും മടി കാണിക്കില്ലെന്ന് പരിശോധനാ വിഭാഗം മേധാവി ഖാലിദ് അല്‍ ഗാനിം വ്യക്തമാക്കി. പ്രവാസി സംഘടനാ നേതാക്കള്‍ക്കായി ഡി.ഐ.സി.ഐ.ഡി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാനിരിക്കുന്ന പരിഷ്കരിച്ച തൊഴില്‍ നിയമം തൊഴിലാളി സൗഹൃദവും ചൂഷണത്തില്‍നിന്ന് രക്ഷ നേടാന്‍ സഹായിക്കുന്നതുമാണ്. തൊളിലാളികളുടെ ശന്പളം ബാങ്കുകള്‍ മുഖേ നല്‍കുന്ന സംവിധാനം അടക്കം കര്‍ശന നടപടികളാണ് നടപ്പിലാക്കാന്‍ പോകുന്നതെന്നും പറഞ്ഞു.

English summary