തടവുകാരെ കൈമാറുന്നതു സംബന്ധിച്ച കരാറിന് കുവൈത്ത് പാര്‍ലമെന്റ് അംഗീകാരം നല്‍കി

Story dated:Saturday March 7th, 2015,04 17:am

ഇന്ത്യയും കുവൈത്തും തമ്മില്‍ തടവുകാരെ കൈമാറുന്നതു സംബന്ധിച്ച കരാറിന് കുവൈത്ത് പാര്‍ലമെന്റ് അംഗീകാരം നല്‍കി. ഒരുമാസത്തിനകം കരാര്‍ പ്രാബല്യത്തില്‍ വരും. കുവൈത്ത് പാര്‍ലമെന്റ് അംഗീകാരം നല്‍കിയ വിവരം ഇന്നലെ ഇന്ത്യന്‍ എംബസിയ്ക്ക് ലഭിച്ചു.

കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് ജാബര്‍ അല്‍ മുബാറക് അല്‍ ഹമദ് അല്‍ സബാഹ് 2013 നവംബറില്‍ നടത്തിയ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് ഇരുരാജ്യങ്ങളും തമ്മി കരാര്‍ ഒപ്പുവച്ചത്. ഇന്ത്യന്‍ പാര്‍ലമെന്റ് നേരത്തെ കരാറിന് അംഗീകാരം നല്‍കിയിരുന്നു. ഇരു രാജ്യങ്ങളിലും തടവില്‍ കഴിയുന്നവര്‍ക്ക് അവരവരുടെ രാജ്യത്ത് തടവില്‍ കഴിയാമെന്നതാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യം. കൊലപാതകം, മയക്കുമരുന്ന് തുടങ്ങിയ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്നവര്‍ക്ക് ഈ സൌകര്യം ബാധകമായിരിക്കില്ല. തടവുകാരുടെ താത്പര്യം കൂടി പരിഗണിച്ചാകും കൈമാറ്റം.

English summary