ഡി ജി പിക്കെതിരെ അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി

Story dated:Saturday March 7th, 2015,04 24:am

കൊച്ചി: ചീഫ് വിപ്പ് പി സി ജോര്‍ജ് പുറത്തുവിട്ട ശബ്ദരേഖയുടെ അടിസ്ഥാനത്തില്‍ ഡി.ജി.പി കെ.എസ് ബാലസുബ്രഹ്മണ്യത്തിനെതിരെ അന്വേഷണം ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ശബ്ദരേഖയില്‍ ഡി ജി പി ബാലസുബ്രഹ്മണ്യത്തിനെതിരെ തെളിവുകള്‍ ഒന്നുമില്ലെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഡി ജി പിയില്‍ സര്‍ക്കാരിന് പൂര്‍ണ വിശ്വാസമാണ്. വളരെ മികച്ച പ്രവര്‍ത്തനമാണ് ഡി ജി പി എന്ന നിലയില്‍ ബാലസുബ്രഹ്മണ്യം കാഴ്ചവച്ചിട്ടുള്ളത്. ഇക്കാര്യങ്ങളെല്ലാംആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിക്കഴിഞ്ഞതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

English summary