റംസാന്‍ ജൂണ്‍ 18 ന് തുടങ്ങും : ഗോള ശാസ്ത്ര വിദഗ്ദ്ധൻ

Story dated:Saturday March 7th, 2015,05 00:am

ദുബായ് : ഈ വര്‍ഷത്തെ റമദാന്‍ വ്രതം ജൂണ്‍ 18 ന് ആരംഭിക്കും എന്ന് ഗോള ശാസ്ത്ര വിദഗ്ദ്ധനായ ഇബ്രാഹിം അല്‍ ജര്‍വാന്‍ പ്രഖ്യാപിച്ചു.

15 മണിക്കൂര്‍ വരെ ദൈർഘ്യ മേറിയ വ്രത ദിന ങ്ങളായിരിക്കും ഈ വർഷം റമദാനില്‍ ഉണ്ടായി രിക്കുക. ഈ ദിന ങ്ങളിലെ ശരാശരി ഉയര്‍ന്ന ചൂട് 41 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ ചൂട് 26 ഡിഗ്രി യും ആയിരിക്കും എന്നും ഇബ്രാഹിം അല്‍ ജര്‍വാന്‍ പ്രഖ്യാപിച്ചു.

അറബി ദിനപ്പത്ര മായ ഇമാറാത് അല്‍ യൗം ആണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ജൂലായ് 16 ന് ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാന്‍ സാധ്യത യുള്ള തിനാല്‍ ജൂലായ് 17 ന് ഈദുല്‍ ഫിത്തര്‍ ആഘോഷി ക്കാൻ സാധിക്കും എന്നും ഇബ്രാഹിം അല്‍ ജര്‍വാന്‍ പ്രഖ്യാപിച്ചു.

English summary