വേൾഡ് മലയാളി കൗണ്‍സിൽ അനുശോചിച്ചു

Story dated:Sunday March 8th, 2015,12 24:am

world malayaliകേരളത്തിന്റെ രാഷ്ട്രീയ – സാംസ്‌കാരിക രംഗത്തിന് കനത്ത നഷ്ടമാണ് കാർത്തികേയന്റെ വിയോഗം മൂലം സംഭവിച്ചിരിക്കുന്നതെന്നു വേൾഡ് മലയാളി കൗണ്‍സിൽ ഗ്ലോബൽ ചെയർമാൻ ഐസക് ജോണ്‍ പട്ടാണിപറമ്പിൽ, പ്രസിഡന്റ് ജോണി കുരുവിള എന്നിവർ അഭിപ്രായപ്പെട്ടു.

തന്റെ വിശ്വാസത്തിൽ ഉറച്ചു നിന്ന് കൊണ്ട് സൗമ്യവും ശക്തവുമായ രീതിയിൽ അനീതിക്കെതിരെ അദ്ദേഹം ശബ്ദമുയർത്തി. കേരളം എക്കാലവും ഓർമ്മിക്കുന്ന നിയമ സഭാ സ്പീക്കർ ആയിരിക്കും ജി.കാർത്തികെയനെന്നു അവർ പറഞ്ഞു.

വേൾഡ് മലയാളി കൗണ്‍സിലിന്റെ രൂപീകരണം മുതൽ വേണ്ട മാർഗ നിർദേശങ്ങൾ നല്കിയെന്ന് ഭാരവാഹികൾ ഓർമ്മിച്ചു.

English summary