തോമസ് വാതപ്പള്ളില്‍ പി.എം.എഫ് കോഓര്‍ഡിനേറ്റര്‍

Story dated:Sunday March 8th, 2015,04 32:am

thomas.vathappallilമെല്‍ബണ്‍: അന്താരാഷ്ട്ര തലത്തിലുള്ള പ്രവാസി മലയാളികളുടെ ഏക സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്‍ (പി.എം.എഫ്)ന്റെ ഓസ്‌ട്രേലിയന്‍ കോഓര്‍ഡിനേറ്ററായി തോമസ് വാതപ്പള്ളിലിനെ തിരഞ്ഞെടുത്തതായി ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ അറിയിച്ചു.

രാഷ്ട്രിയ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ ഓസ്‌ട്രേലിയയില്‍ അറിയപ്പെടുന്ന തോമസ് വാതപ്പള്ളില്‍ നല്ലൊരു സംഘാടകനും, വാഗ്മിയുമാണ്. ദീര്‍ഘകാലമായി മെല്‍ബണ്‍ നിവാസിയായ അദ്ദേഹം ജെ.ആര്‍.ടി ഏഷ്യന്‍ ഗ്രോസറീസ് ആന്‍ഡ് ഇന്‍ഡ്യന്‍ ടേക്കെവേ എന്ന ബിസിനസ് നടത്തുന്നു. കൂടാതെ മലയാളി അസോസിയേഷന്‍ വിക്ടോറിയ, മെല്‍ബോണ്‍ കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, എ.സി.എന്‍ ഏഷ്യാ പസഫിക് ഐ.ബി.ഒ, മെല്‍ബോണ്‍ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റി മുന്‍ ട്രസ്റ്റി എന്നീ നിലകളിലും പ്രവര്‍ത്തന പാടവം തെളിയിച്ചിട്ടുണ്ട്.

Topics: ,
English summary