പരിസര മലിനീകരണത്തിനെതിരെ നടപടിക്ക് നിര്‍ദ്ദേശം : മന്ത്രി വി.എസ്.ശിവകുമാര്‍

Story dated:Monday June 29th, 2015,04 47:am

hqdefaultപകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകത്തക്കവിധത്തില്‍ പരിസരമലിനീകരണം നടത്തുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരേ പൊതുജനാരോഗ്യനിയമപ്രകാരം നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സമഗ്ര പകര്‍ച്ചപ്പനി പ്രതിരോധ, ബോധന പരിപാടിയുടെ (ജാഗ്രത) ഭാഗമായി സംസ്ഥാനത്തെ അന്യസംസ്ഥാനത്തൊഴിലാളികളുടെ വാസസ്ഥലങ്ങളില്‍ ജൂണ്‍ 28, ജൂലായ് 5, 12 ഞായറാഴ്ചകളില്‍ പരിശോധനകളും മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. തിരുവനന്തപുരത്തു നടന്ന സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെ കോണ്‍ഫറന്‍സില്‍ സംസ്ഥാനത്തെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഫറന്‍സില്‍ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, ഡയറക്ടര്‍ ഡോ. എസ്. ജയശങ്കര്‍, അഡിഷണല്‍ ഡയറക്ടര്‍മാരായ ഡോ. ആര്‍. രമേഷ്, ഡോ. ശ്രീലത, മറ്റ് സംസ്ഥാനതല ഉദ്യോഗസ്ഥര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

English summary