വിഴിഞ്ഞം : നിര്‍മ്മാണത്തിന് പണം തടസമാകില്ല – മുഖ്യമന്ത്രി

Story dated:Friday August 21st, 2015,09 20:am

vizhinjamവിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് പണം തടസമാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബഡ്ജറ്റില്‍ തന്നെ പദ്ധതിക്കായി 600 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. വേണ്ട സമയത്ത് ആവശ്യമായ പണം നല്‍കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. .വിഴിഞ്ഞം കരാര്‍ ഒപ്പുവയ്ക്കുന്നതിന് മുന്നോടിയായി അദാനി ഗ്രൂപ്പ് അധികാരികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന് അനുഗുണമായ വിഴിഞ്ഞം പദ്ധതിയെ എല്ലാവരും പിന്തുണയ്ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാവിഭാഗങ്ങളില്‍ നിന്നും വിഴിഞ്ഞം പദ്ധതിക്ക് പിന്തുണ ലഭിക്കുന്നുണ്ട്. പദ്ധതി സംബന്ധിച്ച മത്സ്യത്തൊഴിലാളികളുടെയും തദ്ദേശീയരുടെയും ആശങ്ക അകറ്റും. ഇവരുടെ താത്പര്യം സംരക്ഷണിച്ചുകൊണ്ടുമാത്രമേ പദ്ധതി നടപ്പാക്കുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുനരധിവാസത്തിന് കൂടുതല്‍ പണം ആവശ്യമുണ്ടെങ്കില്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ചര്‍ച്ചയില്‍ മന്ത്രിമാരായ കെ.എം. മാണി, കെ.ബാബു, വി.എസ്. ശിവകുമാര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരും അദാനി ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി, കരണ്‍ അദാനി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രണവ് വി. അദാനി, അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സി.ഇ.ഒ സന്തോഷ് കുമാര്‍ മഹാപത്ര തുടങ്ങിയവരും പങ്കെടുത്തു.

Topics:
English summary