കെ.എസ്.ആര്‍.ടി.സി. കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വ്വീസുകള്‍ നടത്തും

Story dated:Tuesday September 1st, 2015,05 41:am

airavatഓണം പ്രമാണിച്ച് ആഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ രണ്ടുവരെ കെ.എസ്.ആര്‍.ടി.സി. അധിക സര്‍വ്വീസുകള്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബാംഗ്ലൂരിലേക്കും തിരിച്ചും നടത്തും. അധിക സര്‍വ്വീസുകളുടെ സമയക്രമം ചുവടെ. ബാംഗ്ലൂരില്‍ നിന്നുമുള്ള സര്‍വ്വീസുകള്‍ : ആഗസ്റ്റ് 25 മുതല്‍ 27 വരെ. 20.30 ബാംഗ്ലൂര്‍-കോഴിക്കോട്(സില്‍വര്‍ ലൈന്‍ ജെറ്റ്) – മാനന്തവാടി-കുട്ട(വഴി), 21.30 ബാംഗ്ലൂര്‍-കോഴിക്കോട് (സൂപ്പര്‍ഫാസ്റ്റ്) – മാനന്തവാടി-കുട്ട (വഴി), 23.40 ബാംഗ്ലൂര്‍-കോഴിക്കോട് (സൂപ്പര്‍ഫാസ്റ്റ്)-സുല്‍ത്താന്‍ബത്തേരി(വഴി), 23.50 ബാംഗ്ലൂര്‍-കോഴിക്കോട് (സൂപ്പര്‍ഫാസ്റ്റ്)-സുല്‍ത്താന്‍ബത്തേരി(വഴി), 20.15 ബാംഗ്ലൂര്‍-തൃശ്ശൂര്‍ (സൂപ്പര്‍ഫാസ്റ്റ്)-മാനന്തവാടി-കുട്ട(വഴി), 19.45 ബാംഗ്ലൂര്‍-എറണാകുളം (സൂപ്പര്‍ഫാസ്റ്റ്)-മാനന്തവാടി-കുട്ട(വഴി), 19.30 ബാംഗ്ലൂര്‍-കോട്ടയം (സില്‍വര്‍ലൈന്‍ ജെറ്റ്)-മാനന്തവാടി-കുട്ട(വഴി).

ആഗസ്റ്റ് 29 മുതല്‍ സെപ്തംബര്‍ ഒന്നുവരെ : 20.15 കോഴിക്കോട്-ബാംഗ്ലൂര്‍ (സില്‍വല്‍ ലൈന്‍ ജെറ്റ് – മാനന്തവാടി-കുട്ട(വഴി), 20.30 കോഴിക്കോട്-ബാംഗ്ലൂര്‍ (സൂപ്പര്‍ഫാസ്റ്റ്)- മാനന്തവാടി-കുട്ട(വഴി), 21.10 കോഴിക്കോട്-ബാംഗ്ലൂര്‍ (സൂപ്പര്‍ഫാസ്റ്റ്) – മാനന്തവാടി-കുട്ട(വഴി), 21.45 കോഴിക്കോട്-ബാംഗ്ലൂര്‍ (സൂപ്പര്‍ഫാസ്റ്റ്) – മാനന്തവാടി-കുട്ട(വഴി), 20.15 തൃശ്ശൂര്‍-ബാംഗ്ലൂര്‍ (സൂപ്പര്‍ ഫാസ്റ്റ്) – മാനന്തവാടി-കുട്ട(വഴി), 19.15 എറണാകുളം-ബാംഗ്ലൂര്‍ (സൂപ്പര്‍ ഫാസ്റ്റ്) – മാനന്തവാടി-കുട്ട(വഴി), 18.30 കോട്ടയം-ബാംഗ്ലൂര്‍ (സില്‍വര്‍ ലൈന്‍ ജെറ്റ്) – മാനന്തവാടി-കുട്ട(വഴി). കെ.എസ്.ആര്‍.ടി.സി. ആലപ്പുഴ ഡിപ്പോയില്‍ നിന്നും ആഗസ്റ്റ് 24 മുതല്‍ 26 വരെ ഡീലക്‌സ് ബസ് രാവിലെ ആറ് മണിക്ക് കോഴിക്കോട് മൈസൂര്‍ വഴി ബാംഗ്ലൂരിലേക്ക് പ്രത്യേക സര്‍വ്വീസ് നടത്തും. ഈ സര്‍വ്വീസ് 25 മുതല്‍ 27 വരെ ബാംഗ്ലൂരില്‍ നിന്നും രാത്രികാലങ്ങളില്‍ ആലപ്പുഴക്ക് തിരിച്ചും സര്‍വ്വീസ് നടത്തും.

ബാംഗ്ലൂരില്‍ നിന്നും ആലപ്പുഴക്കുള്ള മടക്ക സര്‍വ്വീസിന് മാത്രം ഓണ്‍ലൈനില്‍ റിസര്‍വേഷന്‍ സൗകര്യം ഉണ്ടായിരിക്കും. 26 രാത്രി 10 മണിക്ക് മൈസൂര്‍-ഇരിട്ടി-ആലക്കോട്-ചെറുപുഴ വഴി പയ്യന്നൂരിലേക്ക് ഒരു സര്‍വ്വീസും, 25 മുതല്‍ 27 വരെ ബാംഗ്ലൂര്‍-മൈസൂര്‍-കോഴിക്കോട് റൂട്ടില്‍ സുല്‍ത്താന്‍ബത്തേരി യൂണിറ്റില്‍ നിന്നും അധിക സര്‍വ്വീസ് നടത്തും. ഈ സര്‍വ്വീസുകള്‍ക്കും ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം ലഭിക്കും. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ബാംഗ്ലൂരില്‍ നിന്നും കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് ഏത് സമയത്തും സര്‍വ്വീസ് നടത്തുന്നതിന് രണ്ട് മള്‍ട്ടി ആക്‌സില്‍ ബസും രണ്ട് സില്‍വര്‍ ലൈന്‍ ജെറ്റ് ബസും പ്രത്യേകമായി സജ്ജമാക്കിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി. ഇപ്പോള്‍ നടത്തിവരുന്ന അന്തര്‍സംസ്ഥാന സര്‍വ്വീസുകളായ നാഗര്‍കോവില്‍, തെങ്കാശി, കോയമ്പത്തൂര്‍, മംഗലാപുരം, കന്യാകുമാരി, മൈസൂര്‍, മധുര, പളനി, വേളാങ്കണ്ണി, ഊട്ടി എന്നീ സര്‍വ്വീസുകള്‍ മുടക്കം വരാതെ ഓണക്കാലത്ത് നടത്തുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കന്യാകുമാരി, മൈസൂര്‍, മധുര, പളനി, വേളാങ്കണ്ണി, ഊട്ടി തുടങ്ങിയ ദീര്‍ഘദൂര അന്തര്‍സംസ്ഥാന സര്‍വ്വീസുകള്‍ക്ക് ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം ലഭ്യമാണ്.

English summary