പൊതു തിരഞ്ഞെടുപ്പില്‍ സമ്മതിദായകര്‍ക്കുളള തിരിച്ചറിയല്‍ രേഖകളുടെ ഉത്തരവ് പുറപ്പെടുവിച്ചു

Story dated:Wednesday October 28th, 2015,05 34:am

electionനവംബര്‍ രണ്ട്, അഞ്ച് തീയതികളില്‍ നടത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതു തിരഞ്ഞെടുപ്പില്‍ പോളിംഗ് സ്റ്റേഷനിലേക്ക് ഓരോ സമ്മതിദായകരും പ്രവേശിക്കുമ്പോഴും പ്രിസൈഡിംഗ് ഓഫീസറുടേയോ അദ്ദേഹം അധികാരപ്പെടുത്തിയിട്ടുളള പോളിംഗ് ഓഫീസറുടേയോ മുമ്പാകെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുളള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചിട്ടുളള എസ്.എസ്.എല്‍.സി ബുക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തിരഞ്ഞെടുപ്പ് തീയതിയ്ക്ക് ആറുമാസം മുമ്പ് വരെ നല്‍കിയിട്ടുളള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുളള തിരിച്ചറിയല്‍ കാര്‍ഡ് ഇവയിലേതെങ്കിലും ഒന്ന് ഹാജരാക്കേണ്ടതാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു

English summary