ദേശീയപാതയില്‍ അപകടത്തില്‍പ്പെടുന്നവരുടെ സുരക്ഷ സര്‍ക്കാര്‍ വഹിക്കും : മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Story dated:Friday January 1st, 2016,09 56:am

thiruvanchoorകൊല്ലം മുതല്‍ എറണാകുളം വരെയുള്ള ദേശീയ പാതയില്‍ അപകടത്തില്‍പ്പെടുന്നവരുടെ ആദ്യ 48 മണിക്കൂറിലെ ചികിത്സയടക്കമുള്ള എല്ലാ ചെലവുകളും സര്‍ക്കാര്‍ സൗജന്യമായി വഹിക്കുന്ന സുരക്ഷാവീഥി പദ്ധതി ഉടന്‍തന്നെ നടപ്പാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ പ്രഖ്യാപിച്ചു. 145 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കൊല്ലം – എറണാകുളം പാത കേരളത്തിലെ അപകടമേഖലകളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുകയാണ്. റോഡപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ഇന്നത്തെ സാഹചര്യത്തില്‍ മതിയായ ചികിത്സ ലഭിക്കാതെ മരണമടയുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച് വരുന്നതിന്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദ്ദേശിച്ച ഇത്തരം ഒരു പദ്ധതി ആവിഷ്‌കരിക്കുന്നത്. കൊല്ലം മുതല്‍ എറണാകുളം വരെയുള്ള ദേശീയ പാതയില്‍ അപകടത്തില്‍ പെടുന്നവരെ ഏതെങ്കിലും സര്‍ക്കാര്‍/സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയാണെങ്കില്‍ ആദ്യ 48 മണക്കൂറില്‍ പരമാവധി മുപ്പതിനായിരം രൂപ വരെ ചെലവുള്ള തുക സൗജന്യമായി നല്‍കുന്നതാണ്. ഇതിനായി കേസെടുക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയാല്‍ മതിയാവുന്നതാണ്. സര്‍ക്കാര്‍/സ്വകാര്യ ആശുപത്രികള്‍ക്ക് ചികിത്സാ ചെലവിനുള്ള തുക ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കുകയും ഭാവിയില്‍ അപകടത്തില്‍ പെടുന്നവര്‍ക്ക് ലഭിക്കേണ്ടതായ ഇന്‍ഷുറന്‍സ് തുകയില്‍ നിന്നും ചെലവാകുന്ന തുക വസൂലാക്കുകയും ചെയ്യുന്നതാണ്. ഇതിനായി ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വേണ്ടി ആവശ്യമായ പ്രീമിയം കേരളാ റോഡ് സുരക്ഷാ അതോറിറ്റി ഫണ്ടില്‍ നിന്നും നല്‍കും. അപകടത്തില്‍പ്പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി ഇന്‍ഷുറന്‍സ് കമ്പനികള്‍ സൗജന്യ ആംബുലന്‍സ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തുന്നതും അതിനുവേണ്ടി ടോള്‍ ഫ്രീ നമ്പരുകള്‍ നല്‍കുന്നതുമാണ്. അപകടമരണടനിരക്ക് പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തിനായി ഏര്‍പ്പെടുത്തുന്ന സുരക്ഷാ വീഥി പദ്ധതി സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും ആവശ്യമെങ്കില്‍ വ്യാപിപ്പിക്കും

English summary