അനുമതിയില്ലാതെ എംബസികളുമായി ബന്ധം പാടില്ല

Story dated:Wednesday March 9th, 2016,09 55:am

കേന്ദ്ര വിദേശകാര്യ വകുപ്പിന്റെ അനുമതിയില്ലാതെ സംസ്ഥാനത്തെ സര്‍ക്കാര്‍ വകുപ്പുകള്‍ വിദേശ എംബസികള്‍, ഹൈകമ്മീഷനുകള്‍, കോണ്‍സലേറ്റുകള്‍ എന്നിവയുമായി നേരിട്ട് ബന്ധം പുലര്‍ത്തരുതെന്ന് നിര്‍ദ്ദേശിച്ച് പൊതു ഭരണവകുപ്പു സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. എംബസികളുടെ അഭ്യര്‍ത്ഥനകള്‍ പൊതുഭരണവകുപ്പിനു കൈമാറണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിദേശ എംബസികള്‍ വിദേശകാര്യ വകുപ്പിന്റെ അനുമതിയില്ലാതെ വിദേശ എംബസികള്‍ സര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥരുമായി നേരിട്ടു ബന്ധപ്പെടുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുളളത്.

English summary