സൗദിയില്‍ ഡോക്ടര്‍മാര്‍ക്ക് തൊഴിലവസരം

Story dated:Wednesday March 9th, 2016,09 56:am

സൗദി അറേബ്യന്‍ സര്‍ക്കാരിന്റെ ആരോഗ്യ മന്ത്രാലയത്തിലുള്ള ഈസ്റ്റേണ്‍ പ്രോവിന്‍സ് (ദമാം) ആശുപത്രികളില്‍ നിയമനത്തിനായി വിവിധ വിഭാഗങ്ങളിലുള്ള കണ്‍സട്ടന്റ്/സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ തിരഞ്ഞെടുക്കുന്നതിനുള്ള ഇന്റര്‍വ്യൂ കൊച്ചി, ഡല്‍ഹി എന്നിവിടങ്ങളില്‍ ഒ.ഡി.ഇ.പി.സി മുഖേന നടത്തുന്നു. യോഗ്യത എഫ.ആര്‍.സി.എസ്/എം.ആര്‍.സി.പി/ഡി.എം/എം.സി.എച്ച്/എം.ഡി/ഡി.എന്‍.ബി. പ്രവൃത്തി പരിചയം : പോസ്റ്റ് ഗ്രാജ്വേഷന് ശേഷം രണ്ട് വര്‍ഷം. പ്രായപരിധി : സ്‌പെഷ്യലിസ്റ്റ് – 52 വയസ്. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ എത്രയുംവേഗം വിശദമായ ബയോഡാറ്റ odepckerala@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയക്കുകയോ, 9061182555, 0471 – 2576314/19 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുകയോ ചെയ്യാം.

English summary