ലോഗോ ക്ഷണിച്ചു

Story dated:Tuesday August 23rd, 2016,05 00:am

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടുകൂടി സംഘടിപ്പിക്കുന്ന കേരളോത്സവം 2016 ലോഗോയ്ക്ക് മത്സരാടിസ്ഥാനത്തില്‍ എന്‍ട്രികള്‍ ക്ഷണിച്ചു.

എ4-സൈസില്‍ തയ്യാറാക്കിയ ലോഗോയുടെ മാതൃക സി.ഡി ആയോ ഇ-മെയില്‍ ആയോ 2016 ജൂലൈ 23 ന് വൈകുന്നേരം അഞ്ച് മണിയ്ക്ക് മുന്‍പ് യുവജനക്ഷേമ ബോര്‍ഡ് ഹെഡ് ഓഫീസില്‍ ലഭിക്കണം.

എന്‍ട്രികള്‍ അയക്കുന്ന കവറിന് മുകളില്‍ കേരളോത്സവം -2016 ലോഗോ എന്ന് രേഖപ്പെടുത്തി മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെന്റര്‍, ദൂരദര്‍ശന്‍ കേന്ദ്രത്തിന് സമീപം, കുടപ്പനക്കുന്ന് പി.ഒ, തിരുവനന്തപുരം, ഫോണ്‍ 0471 -2733139, 2733602 എന്ന വിലാസത്തിലോ ksywb@kerala.gov.in എന്ന ഇ-മെയിലിലോ അയയ്ക്കണം.

English summary