ബഹ്റൈന്‍ ജനതയുടെ ഐക്യവും സാഹോദര്യവും ലക്ഷ്യമിട്ട് ഹ്രസ്വചലച്ചിത്ര-ഡോക്യുമെന്‍ററി മേള

Story dated:Saturday March 7th, 2015,04 54:am

മനാമ: ബഹ്റൈന്‍ ജനതയുടെ ഐക്യവും സാഹോദര്യവും ലക്ഷ്യമിട്ട് ഹ്രസ്വചലച്ചിത്ര-ഡോക്യുമെന്‍ററി മേള ഒരുങ്ങുന്നു. ബഹ്റൈന്‍ യൂത്ത് സൊസൈറ്റിയുടെ കീഴില്‍ മെയ് ആദ്യ വാരം അലുംമ്നി ക്ളബിലാണ് മേള. 20ലധികം രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. രാജ്യത്തെ ചലച്ചിത്ര പ്രതിഭകളും ‘ദ ബഹ്റൈന്‍ ഇന്‍റര്‍നാഷനല്‍ യൂനിറ്റി ഫിലിം ഫെസ്റ്റിവലി’ല്‍ മാറ്റുരക്കും. ചലച്ചിത്രം എന്ന മാധ്യമത്തെ എങ്ങിനെ ജനതയുടെ ഐക്യത്തിനായി ഉപയോഗിക്കാം എന്ന വിഷയത്തില്‍ ചര്‍ച്ചകളും തിരക്കഥാ രചനയില്‍ ശില്‍പശാലയും നടക്കും. സ്പെയിന്‍, തുണീഷ്യ, ഈജിപ്ത്, മൊറോക്കോ, ചൈന, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായി 70ലധികം സിനിമകള്‍ പ്രദര്‍ശിപ്പക്കും.

English summary