ഒമാനി ഇന്നവേഷന്‍ എക്‌സ്‌പോ മാര്‍ച്ച് 22 മുതല്‍

Story dated:Saturday March 7th, 2015,04 58:am
മസ്‌കത്ത്: സുല്‍ത്താനേറ്റിന്റെ സ്വന്തമായ കണ്ടുപിടുത്തങ്ങളെ പ്രോത്സാഹിപ്പിക്കു്ന്നതിന്റെ ഭാഗമായി രണ്ടാമത് ഒമാനി ഇന്നവേഷന്‍ എക്‌സ്‌പോ മാര്‍ച്ച് 22 മുതല്‍ 24 വരെ നടക്കും.
 
പുതിയ കണ്ടെത്തലുകളും കണ്ടുപിടുത്തങ്ങളും നടത്തുന്നവരെ ഒരേ കുടക്കീഴില്‍ കൊണ്ട് വന്ന് ആശയങ്ങളും അനുഭവങ്ങളും പരസ്പരം പങ്ക് വെക്കാനുള്ള വേദിയുണ്ടാക്കുകയാണ് എക്‌സ്‌പോ കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി സയ്യിദ് ഫൈസല്‍ ബിന്‍ തുര്‍ക്കി അല്‍സഈദ് വാര്‍ത്താ സ്‌മ്മേളനത്തില്‍ അറിയിച്ചു.
 
സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ ഈ രംഗം നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ദ ഈസ്റ്റേണ്‍ കോസ്റ്റ് ഫോര്‍ എക്‌സിബിഷന്‍സ് ഓര്‍ഗനൈസേഷനും ഒമാന്‍ ഇന്നവേറ്റേഴ്‌സ് കാമ്പയിനും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. ഇത്തവണ മികച്ച എക്‌സിബിഷനാണ് സംഘടിപ്പിക്കുന്നതെന്ന് സയ്യിദ് ഫൈസല്‍ പറഞ്ഞു.

English summary